Home Latest NewsNewsEntetainment മലയിറങ്ങി വന്ന സഞ്ചാരിണി

മലയിറങ്ങി വന്ന സഞ്ചാരിണി

by Green Media Vision

കവിത ;ബീന തമ്പാൻ (മസ്കറ്റ് )


മലയിറങ്ങി വരുന്നുണ്ട് വശ്യചാരുതയിൽ നടനമാടിയെൻ പ്രിയ സഞ്ചാരിണി..
മഴവിൽ രഥത്തിൽ പ്രണയമന്ദസ്മിതം തൂകി മലയിറങ്ങി വന്നപ്പോൾ നിന്റയാ ഭാവം ഒരു പുതുമഴപ്പെണ്ണിന്റെ അഴകിലായിരുന്നു 
ഇടയ്ക്കൊന്ന് പെയ്യുമെന്ന് തോന്നിപ്പിച്ച് ഒളിച്ചു നിന്നും പിന്നെ ചാറിയും ചിണുങ്ങിയും ഇറ്റിറ്റു വീണും ഒടുവിലൊരുന്മാദിനിയായ് നീ തുള്ളിയ്ക്കൊരുകുടം പോലെ തിമിർത്തു പെയ്തപ്പോൾ 
കിനാക്കളുരുകുന്നയീ വേനൽച്ചൂടിൽ ഈ മരുഭൂമിയിലെ മൺതരികളെ പുൽകി കവിതപോലെൻ മനസ്സിനുള്ളിലേക്ക് ഒഴുകിയെത്തുകയായിരുന്നു 
നിന്റെയാലിംഗനങ്ങളിൽ എന്നുള്ളം നിറയവേഈ ഊഷരതയിൽ നീയെനിക്കേകിയ കുളിർമാരിയിൽ ഞാനറിയുന്നു അനുരാഗിയാം മഴപ്പെണ്ണിന്റെയാർദ്രത…
നീയെന്നിൽ പെയ്തിറങ്ങുമ്പോൾ എത്ര ആസ്വദിച്ചിട്ടും മതിയാകാതെ നക്ഷത്രസ്മിതം പോലെ നിന്റെയാ ലാസ്യഭാവത്തിൽ എൻ മനമെപ്പോഴും വഴുതിവീഴുന്നു എന്നുമീയൂഷരതയിൽ നിന്റ പ്രണയിനിയായ്…
   (ബീനതമ്പാൻ)

GREEN MEDIA VISION

You may also like

Leave a Comment