തിരുവനന്തപുരം: ചലച്ചിത്ര നടന് റിസബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. നാടക വേദിയില്‍ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ കലാകാരനാണ്. ടെലിവിഷന്‍ പാരമ്ബരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുപ്പത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. നാടകവേദിയില്‍ തിരക്കുള്ള നായക നടനായി തിളങ്ങി നില്ക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അന്‍പതോളം സിനിമകള്‍ . ടെലിവിഷന്‍ പരമ്ബരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷനേതാവ് പറഞ്ഞു.
ചലച്ചിത്ര താരം ശ്രീ റിസബാവയുടെ നിര്യാണത്തില്‍ റവന്യു വകുപ്പ് മന്ത്രി അനുശോനം രേഖപ്പെടുത്തി. സ്വതസിദ്ധമായ അഭിനയ ശൈലിയോടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് റിസബാവ. അദ്ദേഹം അവതരിപ്പിച്ച ജോണ്‍ ഹോനായ് എന്ന കഥാപാത്രം വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും മലയാളി മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അങ്ങനെ നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷക പ്രീതി നേടിയെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മന്ത്രി അനുസ്മരിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിസബാവ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്. ഒട്ടേറെ സിനിമകളില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറില്‍ ബ്രേക്കായത്.
സിനിമയിലും സീരിയലിലുമായി നൂറ്റിയമ്ബതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാല്‍ നായകകഥാപാത്രങ്ങള്‍ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളില്‍ റിസബാവ ചുവടുറപ്പിക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്.
അനിയന് ബാവ ചേട്ടന് ബാവ എന്ന ഹിറ്റ് ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്ബക്കുളം തച്ചന്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി.
ഏറ്റവും ഒടുവില്‍ വണ്‍, പ്രൊഫസര്‍ ഡിങ്കന്, മഹാവീര്യര്‍ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്. കൂടുതലായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങള്‍ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.