26.8 C
Kollam
Saturday, October 16, 2021

മലയാളത്തിന്റെ അഭിമാന താരമായ മഞ്ജുവാര്യര്‍ക്ക് @ 43 വയസ്സ്

സാക്ഷ്യത്തിലൂടെ തുടക്കം കുറിച്ച മഞ്ജു വാര്യരുടെ സിനിമാജീവിതം മരക്കാറിലെത്തി നില്‍ക്കുകയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനെ ക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറഞ്ഞിരുന്നു. ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭോപ്പാലിലാണ് മഞ്ജു വാര്യര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു  മഞ്ജുവിന്റെ ആഗ്രഹം കൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ലളിതം സുന്ദരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതെന്ന് മധു വാര്യര്‍ പറയുന്നു. പൊതുവെ പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ലെന്ന് മധു വാര്യര്‍  പറഞ്ഞു മഞ്ജു ഷൂട്ടിംഗിനായി ഭോപ്പാലിലേക്ക് പോയിരിക്കുകയാണ്. മുന്‍പും പിറന്നാള്‍ ആഘോഷിക്കുന്ന ശീലമില്ല.

അഭിനയത്തിലേക്ക് വന്നതിന് ശേഷം പിറന്നാള്‍ ദിനങ്ങളിലെല്ലാം മഞ്ജു തിരക്കിലായിരിക്കും. ബിജു മേനോനാണ് ലളിതം സുന്ദരത്തില്‍ നായകന്‍. ആ കുടുംബവുമായും അടുത്ത സൗഹൃദമുണ്ട്. ലളിതം സുന്ദരത്തില്‍ എത്തിയപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. പിക്‌നിക് മൂഡിലായിരുന്നു ലൊക്കേഷനിലേക്ക് എല്ലാവരും എത്തിയത്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷമായി മഞ്ജുവും ബിജുവും ഒരുമിക്കുന്നത് ലളിതം സുന്ദരത്തിലൂടെയാണ്. ബിജു മേനോന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.ബിജു മേനോനോടായിരുന്നു ലളിതം സുന്ദരത്തെക്കുറിച്ച് മധു വാര്യര്‍ ആദ്യം പറഞ്ഞത്. അദ്ദേഹം ഓക്കെ പറഞ്ഞതോടെയാണ് മഞ്ജു വാര്യരോട് പറഞ്ഞത്. അഭിനയിക്കുക മാത്രമല്ല ഈ ചിത്രം നിര്‍മ്മിച്ചാലോയെന്നും മഞ്ജു ചേട്ടനോട് ചോദിക്കുകയായിരുന്നു. അഭിനയത്തിന് പുറമെ ലളിതം സുന്ദരത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് മഞ്ജു. അവസാനമായാണ് താന്‍ ഈ സിനിമയിലേക്കെത്തിയതെന്നായിരുന്നു താരം പറഞ്ഞത്. ചേട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലയാകാറുണ്ട്  . മുന്‍പ് ചേട്ടനൊപ്പം നാടകത്തില്‍ പങ്കെടുത്തിരുന്നു. ചേട്ടന് പറയാനുള്ള ഡയലോഗ് കൂടി താനായിരുന്നു പറഞ്ഞതെന്ന് മഞ്ജു പറഞ്ഞിരുന്നു. ചേട്ടനായിരുന്നു ആദ്യം ഡാന്‍സ് പഠിക്കാന്‍ പോയത്. അനിയത്തി പഠിക്കും മുന്‍പേ ചേട്ടന്‍ ഡാന്‍സിനോട് ബൈ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും മഞ്ജു പറയുന്നു 

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles