26.1 C
Kollam
Friday, May 20, 2022
spot_img

മലയാലപ്പുഴ രാജൻ ഇന്ന് തിടമ്പേറ്റും

ദുരിതകാലം താണ്ടി ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം മലയാലപ്പുഴ രാജൻ ഉത്സവപറമ്പുകളിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡി ന്റെ ആനകളിൽ വലിയ ആനയാണ് രാജൻ. ഞായറാഴ്ച കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി എഴുന്നള്ളത്തി നാണ് തിടമ്പേറ്റുന്നത്. കുറെ മാസങ്ങളായി മദപ്പാടിലായിരുന്നു. അതില്‍ നിന്നെല്ലാം മുക്തമായി. ഏറ്റവും ദൈർഘ്യമേറിയ മദപ്പാട് കാലം രാജന്  ഉള്ളതായാണ് കണക്കാക്കുന്നത്. ഒരു വർഷത്തിനിടെ മൂന്നുതവണ മാറ്റിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പരിചയസമ്പന്നനായ ഒന്നാം ആനക്കാരനെ തുടരാൻ  അനുവദിച്ചു. രാജനെ പരിചരിക്കുന്ന  വെറ്ററിനറി ഡോക്ടറുടെ അഭിപ്രായവും ഇതിന് സഹായകരമായി.

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles