27.9 C
Kollam
Saturday, October 16, 2021

മലമ്പുഴയിലെ അഭ്യാസം; യൂ ട്യൂബർ പിടിയിൽ

പാലക്കാട് : ഇബുൾ ജെറ്റിന് പിന്നാലെ മറ്റൊരു പ്രമുഖ യൂട്യൂബറും അറസ്റ്റിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ നിരോധിത മേഖലയിൽ അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ വ്ളോഗർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി മുർഷിദിൽ ബഷീറിൽ നിന്നും 10,500 രൂപയാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച മലമ്പുഴ കവയിൽ വാഹന അഭ്യാസപ്രകടനം നടത്തുന്ന വിഡിയോയാണ് യൂട്യൂബർക്ക് വിനയായത്. ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ആർടിഒ ഓഫിസിലാണ് വാഹനം താത്കാലിക രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. സ്വന്തം ചാനലിൽ ഈ അപ്ലോഡ് ചെയ്തതിന് പിന്നാലെ പരാതികളും ഏറെ വന്നിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പൊലീസിൽ പരാതി നൽകുമെന്ന്
ജലവിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles