27.8 C
Kollam
Sunday, October 2, 2022
spot_img

മലമേൽപാറയും ശങ്കരനാരായണ ക്ഷേത്രവും കൊല്ലംജില്ലയിലെ മനോഹരപ്രദേശം

സുരേഷ് ചൈത്രം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രകൃതി സൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ്  മലമേൽ പാറയും പ്രദേശവും വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണ് മലമേല്‍ പാറ. ഐതീഹ്യവും ചരിത്രവും കാഴ്ചയുടെ വിരുന്നുകൊണ്ടും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമായിമാറിയ സ്ഥലമാണ് ഇത്.  വർഷങ്ങൾക്കുമുൻപ് പാറലോബികൾ മലനിരകൾ കവർന്നെടുത്തപ്പോൾനാടിന്റെ പ്രകൃതി സമ്പത്ത് നശിക്കുമെന്നായപ്പോൾ  ഗ്രാമീണർ സമരരംഗത്തിറങ്ങി. പാറഖനനം പൂർണ്ണമായും നിലച്ചതോടെ കൊല്ലം ജില്ലയിലെ മലമേൽ പാറ മികച്ച ടൂറിസം സാധ്യതയുടെ കേന്ദ്രമായി 

ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനമെന്ന നിലയില്‍ പ്രസിദ്ധമായ ശങ്കരനാരായണക്ഷേത്രം മലമേല്‍ പാറയിൽ ആണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രചൈതന്യം തന്നെയാണ് മലമേൽ പാറയെ ഇത്രയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചതും . പഴയ കാല നാടുകാണി പ്പാറയ്ക്ക് ഇടയ്ക്ക് ഇടുങ്ങിയ ഗുഹപോലെ ഒരു വിള്ളൽ പാറക്കൂട്ടങ്ങൾ ക്കിടയിലൂടെ വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു പ്രകൃതി നൽകിയ വഴിത്താര. പരുക്കൻ പാറകളിൽ അള്ളിപ്പിടിച്ചും നൂഴ്ന്നിറങ്ങിയും മുന്നോട്ടുപോകാം സാഹസികസഞ്ചാരികൾക്ക്  പ്രിയമുള്ള ഇടം . എൻറ്റേയും സീരിയൽ , ആൽബം , സിനിമ ചിത്രീകരണങ്ങളും  നടത്താൻ മനോഹരമായ സ്ഥലം തന്നെയാണ് മലമേൽ പാറ. മലമേൽ പാറയിൽവെച്ച് ധാരാളം ആൽബങ്ങളും ചിത്രീകരിച്ചിട്ടുണ്ട് . പുലിച്ചാൺ. പ്രധാനകാഴ്ചയാണ്  മനുഷ്യന്റെ കടന്നു വരവിനു മുൻപു പുലി അടക്കം വന്യമൃഗങ്ങൾ മലമടക്കുകൾ താവളമാക്കിയിട്ടുണ്ടാകാം. പാറക്കൂട്ടങ്ങൾ പിന്നിട്ടു നാടുകാണിപ്പാറയ്ക്കു മുകളിലെത്തുമ്പോൾ നനുത്തകാറ്റ്  ക്ഷീണമെല്ലാം അകറ്റും. പാറക്കൂട്ടങ്ങൾക്കുതാഴെ ചന്ദനമരങ്ങൾ സമൃദ്ധമായി വളരുന്നു. പുൽത്തൈലത്തിന്റെ നറുമണം തൂകുന്ന ഇഞ്ചപ്പുല്ല് ദാരാളമായി കാണാം. പാറയിലെ കൂറ്റൻ ഏഴിലംപാലയും . അതിന്റെ ചുവട്ടിൽ പ്രകൃതിയെ കണ്ടറിഞ്ഞു അൽപനേരം ഇരിക്കാം.

ഭൂമിയും ആകാശവും തൊട്ടുതൊട്ടു നിൽക്കുന്ന പച്ചപിടിച്ച മലമേൽ ഗ്രാമപ്രദേശങ്ങൾ ഉയർച്ചയിൽ നിന്നുകാണാൻ  അതിമനോഹരം തന്നെയാണ് . ഒരു സഞ്ചാരിയുടെ കാഴ്ചയ്ക്കു വേണ്ടതെല്ലാം മലമേൽ മലമുകളിലുണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണ് , മലമേൽ ശങ്കരനാരായണ ക്ഷേത്രം ഗ്രാമത്തിന്റെ മുഖശ്രീ തന്നെ ഈ ക്ഷേത്രത്തിന്റെയും ദേവൻമാരുടെയും ചൈതന്യത്തിലാണ് . വിളക്കുമരം കാണാം. ചടയമംഗലം ജടായുപ്പാറയും, മരുതിമലയും തലയെടുപ്പോടെ നിൽക്കുന്നത് കാണാവുന്നതാണ് . നാടുകാണിപ്പാറ യിൽ നേരത്തെ പൊലീസിന്റെ വയർലെസ് സ്റ്റേഷൻ ഉണ്ടായിരുന്നു. മിന്നലേറ്റ് അതു കത്തിപ്പോയി. പഴയ കെട്ടിടം ഇപ്പോഴും  അവശേഷിക്കു ന്നു. മലമേൽ പരിസ്ഥിതി സംരക്ഷണ വേദി, പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി, കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി, മലമേൽ പൗരസമിതി, അറയ്ക്കൽ ദേവീക്ഷേത്ര ഉപദേശക സമിതി, കേരള ട്രസ്റ്റ് ദേവസ്വം കോൺഫെഡറേഷൻ, കേരള ഗാന്ധിയൻ സാംസ്കാരികവേദി, മലമേൽ വേലുത്തമ്പി സ്മാരക വായനശാല തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് പാറഖനനം നിർത്തിവച്ചത്

മലമേലിൽ ആയിരക്കണക്കിനു കുരങ്ങന്മാർ അധിവസിച്ചിരുന്നു ഇവിടെ. അവയിൽ പലതും മലയിറങ്ങി. ഇപ്പോഴും കുരങ്ങന്മാരുണ്ട്  ഇവിടുത്തെ  പാറകളെ ബന്ധിപ്പിച്ചു സാഹസിക ടൂറിസം – ഇക്കോ ടൂറിസം – തീർഥാടന ടൂറിസം പദ്ധതികൾ  തുടങ്ങൽ കഴിയും  സഞ്ചാരികൾ  എത്തുന്ന സ്ഥലമാണ് മലമേൽ. മലമുകൾ  ഔഷധസസ്യ ങ്ങളുടെ കലവറയാണ്. ചന്ദനം, ഇഞ്ചിപ്പുല്ല് എന്നിവയ്ക്കു പുറമെ കറുക, കൂവളം, കാഞ്ഞിരം, ദന്തപ്പാല, കടുവപ്പാല, കുടപ്പാല, നറുനണ്ടി, അമൃത്, പേരാൽ, അരയാൽ തുടങ്ങിയവയും തിങ്ങി വളരുന്നത് നമ്മുക്ക് കാണാവുന്നതാണ് .മലനിരകളിൽ ചന്ദനമരങ്ങൾ വ്യാപകമായി വളരുന്നു. മറയൂർ കഴിഞ്ഞാൽ ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്ന ഏക പ്രദേശം ഇവിടം വനമേഖലയില്ലാത്ത  പ്രദേശത്തു ചന്ദനം കൂടുതൽ വളരുന്ന ഏക പ്രദേശവും ഇതാണ് ഇവിടത്തെ മണ്ണിന്റെ ജൈവസമ്പുഷ്ടിയും കാലാവസ്ഥയുടെ പ്രത്യേകതകളുമാകാം ചന്ദനം ഇത്രയേറെ വളരാൻ കാരണം. പുരാതനകാലം മുതൽ ചന്ദനമരങ്ങളുടെ കലവറയായിരുന്നു ഇവിടം. ഐതിഹ്യങ്ങളും പുരാണങ്ങളും ഇടകലരുന്ന കഥകൾക്കുമുണ്ട് ചന്ദനത്തിന്റെ സുഗന്ധം.കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ അകലെയാണ് മലമേൽ പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നു കൊട്ടാരക്കര വഴി വാളകത്തെത്തി അവിടെ നിന്നു കെ എസ് ആർ ടി സി –സ്വകാര്യ ബസുകളിൽകയറി മലമേൽ എത്താം. കൊല്ലത്തു നിന്നു മറ്റു മാർഗമാണെങ്കിൽ അഞ്ചലിലെത്തി അവിടെ നിന്ന് ഏറം, തടിക്കാട് വഴിയും എത്താം. അഞ്ചൽ – ആയൂർ റോഡിലെ പനച്ചവിളയിൽ നിന്നും മലമേലിൽ എത്താം. എംസി റോഡ് വഴി വരുന്നവർക്ക് വാളകം വഴിയും മലമേൽ പാറയിൽ എത്തിചേരാവുന്നതാണ് 

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles