26.9 C
Kollam
Friday, January 28, 2022
spot_img

മലപ്പുറം കൊണ്ടോട്ടിയിൽ എസ്ഐയ്ക്ക് കുത്തേറ്റു ; പരിക്ക് ഗുരുതരം

മലപ്പുറം: കൊണ്ടോട്ടിയിൽ എസ്ഐയ്ക്ക് കുത്തേറ്റ് ഗുരുതര പരിക്ക്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ എസ്ഐ രാമചന്ദ്രനാണ് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റത്. പള്ളിക്കൽ ബസാർ ചെരുപ്പ് കടയിൽ പ്രശ്നമുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ശേഷം 3.30 നായിരുന്നു സംഭവം. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കടയിൽ എത്തിയ ഒരാൾ ജോലിക്ക് തടസുമുണ്ടാക്കുന്നുവെന്ന് കടയിലെ ജീവനക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് രാമചന്ദ്രൻ സ്ഥലത്തെത്തിയത്. പ്രതിയുമായി വാക്കേറ്റമുണ്ടായതിനിടെ, ഇയാൾ എസ്ഐയുടെ തോളിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.സംഭവത്തിൽ പ്രതി ഹരീഷ് പിടിയിലായി.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles