24.9 C
Kollam
Sunday, September 25, 2022
spot_img

മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് തമിഴ്നാട്ടിൽ അറസ്റ്റിൽ

തിരുനൽവേലി: മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ്  തമിഴ്നാട്ടിൽ അറസ്റ്റിലായി. താമരവരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തി എന്ന കേസിൽ വസ്തുവിൻ്റെ യഥാർഥ ഉടമ രൂപതയാണ് എന്ന നിലയിലാണ്  ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറാൾ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും ഒപ്പം അറസ്റ്റിലായിട്ടുണ്ട്. 

ഇവരെ റിമാൻഡ് ചെയ്തു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബിഷപ്പിനെയും വികാരി ജനറാളിനെയും പിന്നീട് തിരുനെൽവേലി മെഡിക്കൽ കൊളെജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു.

കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപത അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. വസ്തുവിന്റെ യഥാർഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles