24.8 C
Kollam
Monday, August 15, 2022
spot_img

മരുതിമലയിലെ ഭൂമി സ്വകാര്യ വ്യക്തികൾക്കു പതിച്ചു നൽകാൻ റവന്യു വകുപ്പ് ശ്രമം

വെളിയം :സംഭവത്തിൽ ഉന്നതതല ഗൂഡാലോചനയുണ്ടെ ന്നാണു സാമൂഹികപ്രവർത്തകരുടെ ആരോപണം. വെളിയം പഞ്ചായത്തിലെ മുൻഭരണസമിതിയും ഭൂമി പതിച്ചു നൽകുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചതായാണു രേഖകൾ. സ്ഥലം സംബന്ധമായി പിന്നീടു തർക്കങ്ങൾ ഉയർന്നു. സർവേ നമ്പറുകൾ രേഖപ്പെടുത്തിയതിൽ പിശകുണ്ടെന്നും 9 സർവേ നമ്പറുകളിൽ രണ്ടെണ്ണം സ്വകാര്യ ഭൂമിയാണെന്നും കാട്ടി ചിലർ റവന്യു വകുപ്പിനെ സമീപിച്ചു. പരാതി ഉയർന്ന സർവേ നമ്പറുകളിലെ സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലം ഇക്കോ ടൂറിസംപദ്ധതിക്കു കൈമാറാനായി പിന്നീടു റവന്യുവകുപ്പ് ശ്രമം. ഇതിനായി പല തവണ വെളിയം ഗ്രാമപ്പഞ്ചായത്തിനു കത്തെഴുതി. പരാതിയുള്ള സ്ഥലം ഒഴിവാക്കി 12. 4294 ഹെക്ടർ (30. 7 ഏക്കർ) സ്ഥലത്ത് ഇക്കോ ടൂറിസം പദ്ധതി നടത്താൻ സമ്മതമാണെന്നു കാട്ടി പഞ്ചായത്ത് ഭരണസമിതി 2017 ജൂൺ 7നു റവന്യു വകുപ്പിനു കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ പരാതി പ്രദേശം സ്വകാര്യ വ്യക്തികൾക്കു പതിച്ചു നൽകാൻ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടു പോയി. സംഭവം വിവാദമായതോടെ ഭൂമി പതിച്ച് നൽകുന്നതിനെതിരെ ചില പരാതികൾ പിന്നീടു മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും ഓഫിസിൽ ലഭിച്ചതായാണുവിവരം.

ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ മുഴുവൻ സ്ഥലവും വിട്ടുനൽകണമെന്നാവശ്യപ്പെട്ടു നിലവിലെ പഞ്ചായത്ത് ഭരണസമിതി വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇക്കോ ടൂറിസം പദ്ധതിക്കു കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. സ്ഥലം തിട്ടപ്പെടുത്തി നൽകാത്തതിനാൽ ഒന്നും ചെയ്യാൻ പഞ്ചായത്തിനു കഴിയുന്നില്ല. മുട്ടറയെ ടൂറിസം ഗ്രാമമാക്കാനാണു പദ്ധതി ലക്ഷ്യം. ഇതു തടസപ്പെടുത്തുന്നതു റവന്യു വകുപ്പാണെന്നാണു പരാതി.

മുട്ടറയിലെ മരുതിമല ടൂറിസം പദ്ധതിക്കായി സംസ്ഥാന സർക്കാർ വെളിയം പഞ്ചായത്തിനു നൽകിയ 38.5 ഏക്കറിൽ എട്ടേക്കറോളം സ്വകാര്യ വ്യക്തികൾക്കു പതിച്ചു നൽകാൻ റവന്യു വകുപ്പ് ശ്രമം. കൊട്ടാരക്കര താലൂക്ക് അധികൃതർക്കു കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച നിർദേശം ലഭിച്ചു. സംഭവം വിവാദമായതോടെ പരാതിയിൽ പൊലീസ് വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് ഉദ്യോഗസ്ഥർ റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇക്കോ ടൂറിസം പദ്ധതിക്കായി 2009 ഫെബ്രുവരിയിലാണ് ഓടനാവട്ടം വില്ലേജിൽപ്പെട്ട ബ്ലോക്ക് നമ്പർ 31ലെ 15. 5891 ഹെക്ടർ (38. 5 ഏക്കർ) സ്ഥലം 20 വർഷത്തേക്കു വെളിയം പഞ്ചായത്തിനു സർക്കാർ കൈമാറിയത്. 1000 രൂപ വാർഷിക ഫീസ് നൽകണം. എന്നാൽ ഔദ്യോഗിക രേഖകൾ കൈമാറിയതല്ലാതെ 12 വർഷം കഴിഞ്ഞിട്ടും സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകാൻ റവന്യു അധികൃതർ തയാറായില്ല.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles