25.4 C
Kollam
Sunday, August 14, 2022
spot_img

‘മരക്കാർ’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ ; വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പിടിയിലാകുമെന്ന് സൂചന

കോട്ടയം: മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് ടെലഗ്രാംഗ്രൂപ്പ് വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള ജില്ലാ സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിനിമാകമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെ മരക്കാർ സിനിമയുടെ വ്യാജപ്രിന്റ് മൊബൈൽ ഷോപ് ഉടമ കൂടിയായ നസീഫ് അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു .  ചിത്രത്തിൻ്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ തനിക്ക് തെറ്റ് പറ്റിയതാണെന്നും മാപ്പാക്കണമെന്നും ആവശ്യപ്പെട്ട് നസീഫ് വീഡിയോ സന്ദേശം ഇടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് നസീഫിനെ അറസ്റ്റ് ചെയ്തത്. മരക്കാർ സിനിമയുടെ നല്ല പ്രിന്റാണിതെന്നും ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഓഡിയോ കേൾക്കണമെന്നും പറഞ്ഞാണ് നസീഫ് വിവിധ സിനിമ ഗ്രൂപ്പുകളിലേക്ക് ഇത് അയച്ചു കൊടുത്തിട്ടുള്ളത്. തുടർന്ന് ഇയാളെ സൈബർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ ടെലഗ്രാം ഗ്രൂപ്പിന്റെയും വാട്‌സ്അപ്പ് നമ്പരിന്റെയും വിശദാംശങ്ങൾ കണ്ടെത്തിയ ശേഷം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്റ്റർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ നസീഫിനെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതലാളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles