24.9 C
Kollam
Tuesday, January 25, 2022
spot_img

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നത് തനിക്ക് പുതിയ അറിവെന്ന് പ്രിയദര്‍ശന്‍

വാര്‍ത്ത സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആയിരിക്കുമെന്നും സംവിധായകന്‍ പ്രതികരിച്ചു. നേരത്തെ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ചിത്രം ഒ.ടി.ടി റിലീസായി എത്തുമെന്നും ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സംവിധായകന്‍റെ പ്രതികരണം. അതേസമയം, ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നത്. മരക്കാര്‍ തിയേറ്റര്‍ റിലീസിനൊപ്പം ചിലപ്പോള്‍ ഒ.ടി.ടി റിലീസും കാണും.എന്നാലും തിയേറ്ററില്‍ തരാതെ ഒ.ടി.ടിയില്‍ മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കില്ല. ക്രിസ്മസിനോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മരക്കാര്‍ തിയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ഈ സിനിമയ്ക്കായി മൂന്ന് വര്‍ഷമായുള്ള കാത്തിരിപ്പാണ്. തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles