29 C
Kollam
Monday, June 14, 2021
spot_img

മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രം പി ടി തോമസ് നിയമസഭയിൽ ഉയർത്തിക്കാട്ടി

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് പ്രതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം നടത്തുന്ന ചിത്രം പുറത്തുവിട്ട് പി.ടി.തോമസ് എംഎൽഎ. മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രമാണ് പി ടി തോമസ് നിയമസഭയിൽ  ഉയർത്തിക്കാട്ടിയത്.  2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ  എം മുകേഷ് എം.എൽ.എ ക്കൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നും പി.ടി.തോമസ് പറഞ്ഞു.
“പ്രതികൾ കുപ്രസിദ്ധരാണ്. നിരവധി കേസുകളിൽ പ്രതികളും പലതവണ അറസ്റ്റിലായവരുമാണ്. പതിനൊന്നോളം ഗുരുതര സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതികളാണിവർ. ദുബായ് ,
കർണാടക പൊലീസ് ഈ പ്രതികൾക്കു വേണ്ടി നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിടുണ്ട്. ഒരു നിയമസഭാംഗത്തിൻ്റെ സഹോദരനുമായി ബന്ധപ്പെട്ട് 16 കോടിയുടെ തട്ടിപ്പ് കേസിലും ഇവർ പ്രതികളാണ്.”- പി.ടി തോമസ് പറഞ്ഞു. 2017 ജനവരി 22 ന് മാംഗോ മൊബൈൽ വെബ് സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ  നിശ്ചയിച്ചിരുന്നു. എം. മുകേഷ് എംഎൽഎയും ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക്  ഒപ്പമുണ്ടായിരുന്നു.  ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്നും  പിന്മാറിയത്. തുടർന്ന് മുകേഷിനെ മുഖ്യമന്ത്രി  ശാസിച്ചെന്നും പി.ടി.തോമസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles