29 C
Kollam
Monday, June 14, 2021
spot_img

മയ്യനാട് പഞ്ചായത്ത് കോവിഡ് സെന്ററിലേയ്ക്ക് ലഘു ഭക്ഷണകിറ്റ് നൽകി

കൊല്ലം : മയ്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡോമിസിലറി കോവിഡ്കെയർ സെന്ററിലേക്ക് ആവശ്യമായ ലഘുഭക്ഷണകിറ്റ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും പഞ്ചായത്ത്‌ സെക്രട്ടറി സജീവ് മാമ്പറ ഏറ്റുവാങ്ങി. മയ്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിതരായ രോഗികൾക്ക് സഹായമായി ഗ്രാമപഞ്ചായത്ത് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് . വീടുകളിൽ കൊറന്റിൻ സൗകര്യമില്ലാത്ത കോവിഡ് രോഗികൾക്കായി 80 കിടക്കകളുള്ള ഡോമിസിലറി കോവിഡ് കെയർ മയ്യനാട് വെള്ളമണൽ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട് . അടിയന്തര സാഹചര്യമുള്ള രോഗികൾക്കായി മയ്യനാട് ഗ്രാമപഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട് . രോഗികൾക്ക് ആശ്വാസമായി അലോപ്പതി,ആയുർവേദ,ഹോമിയോ ഡോക്ടർമാരുടെ സഹായവും 24മണിക്കൂർ ലഭ്യമാകുന്നു. കൂടാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യത്തിനായി ഓട്ടോ, അതിതീവ്ര രോഗികൾക്കായി ആംബുലൻസ് സംവിധാനവും ഭക്ഷണ വിതരണവും ഏർപ്പെടുത്തിയിരിയ്ക്കുന്നു . കോവിഡ് പ്രതിരോധ സുരക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണത്തിനും മരുന്നുകൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സാമൂഹ്യ പ്രവർത്തകരായ ഷിബു റാവുത്തർ, റാണി നൗഷാദ്, ഷാഹിദ ലിയകത്ത്, നഹാസ് കൊരണ്ടി പള്ളി, ജങ്കിഷ്ഖാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നു. മയ്യനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതരായ അതിഥിതൊഴിലാളികളെ പരിചരിക്കുന്നതിനും, സെന്റർ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ ലഘുഭക്ഷണകിറ്റ് സെക്രട്ടറി സജീവ് മാമ്പറ ഏറ്റുവാങ്ങി. പഞ്ചായത്ത്‌ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles