26.9 C
Kollam
Friday, January 28, 2022
spot_img

മമ്മൂട്ടി പാർവ്വതി പുതിയ ചിത്രം ” പുഴു ” ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പുതുമുഖ സംവിധായിക രത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ വനിതാ ദിനമായ ഇന്ന് (8-3-2021) മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ദുല്‍ഖര്‍  സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ എസ്. ജോര്‍ജിന്റെ സിന്‍സില്‍ സെല്ലുലോയിഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ രചയിതാവ് ഹര്‍ഷാദ്, ‘വരത്തന്‍’, ‘വൈറസ്’ എന്നീ ചിത്രങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ സുഹാസും, ഷറഫു എന്നിവരാണ് ‘പുഴു’വിന്റെയും തിരക്കഥയൊരുക്കുന്നത്.

പ്രൊഡ്യൂസര്‍- എസ്. ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- റെനീഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍, ഛായാഗ്രഹണം- തേനി ഈശ്വര്‍, സംഗീതം- ജേക്ക്‌സ് ബിജോയ്, എഡിറ്റര്‍- ദീപു ജോസഫ്, കല- മനു ജഗത്ത്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട്- വിഷ്ണു ഗോവിന്ദ് & ശ്രീശങ്കര്‍, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, എസ്. ജോര്‍ജ്ജ്, സ്റ്റീല്‍സ്- ശ്രീനാഥ് എന്‍. ഉണ്ണികൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രൻ : റിപ്പോർട്ട് ഗ്രീൻ മീഡിയ വിഷൻ

Related Articles

Stay Connected

22,036FansLike
3,141FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles