Home Latest News മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ’ എന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; മാധ്യമപ്രവർത്തകരെ തടഞ്ഞു; സംഘർഷത്തിനിടയിൽ വോട്ട്

മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ’ എന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ; മാധ്യമപ്രവർത്തകരെ തടഞ്ഞു; സംഘർഷത്തിനിടയിൽ വോട്ട്

by Green Media Vision

തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി മമ്മൂട്ടി. താരത്തിനൊപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. താരം വോട്ട് ചെയ്യാൻ വന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്. മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തുന്ന സമയം ബൂത്തിൽ തിരക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി വോട്ട് ചെയ്യാൻ കയറി. തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകർ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടയിലായിരുന്നു സ്ഥാനാർത്ഥിയുടെ ഭാര്യ മാധ്യമപ്രവർത്തകർക്ക് നേരെ കയർത്തത്. മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാർത്ഥിയുടെ ഭാര്യ ചോദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല…

You may also like

Leave a Comment