മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് ‘പുഴു’. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസര്‍ നല്കുന്ന സൂചന. തന്റെ യൂട്യൂബ് ചാനലിലൂടെ ദുല്‍ഖര്‍ സല്മാന് പങ്കുവച്ച ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ചിത്രത്തെ പറ്റി വരുന്ന ഏറ്റവും പുതിയ വാര്‍ത്ത സിനിമ ഒടിടി ആയാകും റിലീസ് ചെയ്യുകയെന്നാണ്. സോണി ലിവിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് സൂചന.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുല്‍ഖര്‍ സല്മാന് തന്നെയാണ് വിതരണവും. സില് സില് സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് മറ്റൊരു നിര്‍മ്മാതാവ്