26.9 C
Kollam
Thursday, October 6, 2022
spot_img

മന്ത്രി ശിവൻകുട്ടിയെ അധിക്ഷേപിച്ച ചാനൽ അവതാരകനെതിരെ താക്കീതുമായി സ്പീക്കർ

കൊച്ചി: മന്ത്രി വി ശിവൻകുട്ടിയെ ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച അവതാരകന് താക്കീതുമായി സ്പീക്കർ എം ബി രാജേഷ്. അധിക്ഷേപത്തെ വിമർശനമായി കാണാൻ സാധിക്കില്ലെന്നും തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടാകും അവതാരകൻ ഖേദം പ്രകടിപ്പിച്ചതെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്പീക്കർ തുറന്നടിച്ചത്.
നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയിലാണ് അവതാരകൻ മന്ത്രി ശിവൻകുട്ടിയെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. ശക്തമായ വിമർശനം ഉയർന്നതോടെ അവതാരകൻ മാപ്പ് പറഞ്ഞു. നിയമസഭയെക്കുറിച്ച് എന്തും പറയാം എന്നു കരുതരുതെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി.ചർച്ചയിൽ നടത്തിയ പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് നിയമസഭാ അംഗങ്ങൾക്കെതിരെ അവതാരകൻ പരാമർശം നടത്തിയത്. ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനങ്ങൾ കേട്ടിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ജനപ്രതിനിധികൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഇവിടെ നിയമം ഉണ്ട്. അതിന് ഖാപ്പ് മാധ്യമ കോടതികളുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles