കൊല്ലം തുറമുഖത്തെ വികസന പദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്താൻ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് (ജൂൺ 29)ജില്ലയിൽ. രാവിലെ 11ന് തങ്കശ്ശേരി ഫോർട്ട് സന്ദർശിച്ച ശേഷം കൊല്ലം പോർട്ടിന് അകത്തുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഹാളിൽ തീരദേശ ചരക്ക് ഗതാഗതം സംബന്ധിച്ച് കാർഗോ ഓണേഴ്സ്, ഷിപ്പിങ് ഏജന്റ്സ്, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി മന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആശ്രാമം പോർട്ട് ഓഫീസിൽ
കൊല്ലം തുറമുഖത്ത് സിമന്റ് ടെർമിനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. എം.എൽ.എ.മാരായ എം. മുകേഷ്, എം. നൗഷാദ്, പി. സി. വിഷ്ണുനാഥ്, ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവരും ചർച്ചയ്ക്കെത്തും.
വൈകിട്ട് നാലിന് നീണ്ടകരയിലെ മാരിടൈം ട്രെയിനിങ് യൂണിവേഴ്സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തും. എം. എൽ. എ. ഡോ. സുജിത് വിജയൻ പിള്ളയും മന്ത്രിയ്ക്കൊപ്പം പങ്കെടുക്കും