27.9 C
Kollam
Sunday, June 26, 2022
spot_img

മനുഷ്യാവകാശ ദിനത്തിൽ ആശമാരുടെ റാലി

കൊല്ലം : ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി മനുഷ്യാവകാശ ദിനം ആശാ ഡിമാൻഡ് ഡേ ആയി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി കൊല്ലം കെഎസ്ആർടിസി  ബസ് സ്റ്റാൻഡിൽനിന്നും ആരംഭിച്ച് കലക്ടറേറ്റിൽ സമാപിച്ചു. ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി എൽ ഗീത ഉദ്ഘാടനംചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ മിനി അധ്യക്ഷയായി. സെക്രട്ടറി ആർ സുജാത, ട്രഷറർ എ വത്സല, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജലജ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം  ആശമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ഭാരവാഹികൾ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് സമർപ്പിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles