26.9 C
Kollam
Monday, July 26, 2021
spot_img

മദ്യവില്‍പനശാലകള്‍ക്ക് മുന്നിലെ തിരക്ക് : നിയന്ത്രിക്കാന്‍ ബെവ്‌കോ

കൊച്ചി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മദ്യവില്‍പനശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഔട്ട്‌ലറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം. അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. തിരക്ക് കൂടിയാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും പൊലീസ് സഹായം തേടുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ബെവ്‌കോ പറയുന്നു. 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ വീഡിയോയും ഫോട്ടോയും അയക്കണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നുണ്ട്. ബെവ്‌കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിക്ക് സമീപമുള്ള മദ്യ വില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles