25.5 C
Kollam
Tuesday, August 9, 2022
spot_img

മദ്യവില്‍പനശാലകളിലെ തിരക്ക് : സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശനം

കൊച്ചി: മദ്യവില്‍പനശാലകളിലെ തിരക്കില്‍ വീണ്ടും സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശനം. ബെവ്കോയുടെ നിസഹായാവസ്ഥ അല്ല, ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.തിരക്കു കുറക്കാനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം എക്സൈസും ബെവ്കോയും പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എക്സൈസ് കമ്മിഷണറും ബെവ്കോ സി.എം.ഡിയും കോടതിയില്‍ ഹാജരായിരുന്നു.

സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.ഹൈകോടതിക്ക് സമീപമുള്ള മദ്യവില്‍പനശാലകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണുണ്ടാകുന്നത്. രാജ്യത്ത് കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles