24.9 C
Kollam
Wednesday, July 28, 2021
spot_img

മദ്യവില്പനയിൽ കോവിഡ്  നിയന്ത്രണങ്ങൾ  പാലിക്കാതെ; ഓയൂരിലെ ബെവ്‌കോ ഔട്ട്ലറ്റ് 

ഓയൂരിലെ മദ്യവിൽപ്പനശാലയിൽ മാത്രം കോവിഡ് നിയന്ത്രണമില്ല, നിയമമില്ല ,ഓയൂർ ജംഗ്‌ഷനിലെ ബെവ്‌കോ ഔട്ട്ലറ്റിനെതിരെ വ്യാപാരികളും ഓട്ടോടാക്‌സി തൊഴിലാളികളും  പ്രതിഷേധത്തിൽ ഉന്നതർക്ക് പരാതി നൽകും 

ഓയൂർ: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോലീസിന്റെയും പഞ്ചായത്തിന്റെയും മൂക്കിൻ  തുമ്പിൽ ഓയൂരിലെ  സർക്കാർ ബിവറേജസ് ഔട്ട്ലറ്റ്. ഇന്ന് രാവിലെ മുതൽ ഓയൂരിലെ സർക്കാർ ബെവ്‌കോ  ഔട്ട്ലറ്റിൽ നിയന്ത്രണങ്ങൾ പാലിക്കാതെ മദ്യം വാങ്ങാൻ എത്തിയത് നാലായിരത്തോളം പേർ. നിരവധി കച്ചവടസ്ഥാപനങ്ങൾ അടക്കമുള്ള ഓയൂർ ജംഗ്‌ഷനിൽ വിദേശമദ്യഷോപ്പിലെ തിരക്കു കാരണം ഉച്ചയ്ക്ക് ഗതാഗതം പോലും സ്തംഭിച്ചു. നിലവിൽ വെളിനല്ലൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് മദ്യവില്പനശാല മറ്റു സ്ഥാപനങ്ങ ളുടെ മുന്നിൽകൂടി ആർക്കും കടകളിൽ കയറാവാനാകാത്ത വിധം ഇന്ന് വെളിനല്ലൂർ പൂയപ്പള്ളി പഞ്ചായത്തുകളെ വേർതിരിക്കുന്ന അതിരുവരെ നീണ്ടനിര തന്നെയായിരുന്നു . ഇതുമൂലം കച്ചവടസ്ഥാപനങ്ങളിൽ പോലും സ്ത്രീകൾക്കും മറ്റാവശ്യങ്ങൾക്കെത്തിയവർക്കും കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. നിരവധി തവണ ഇവിടെ നിന്നും ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കണംമെന്ന് പരാതി ഉയർന്നിരുന്നു

ജംഗ്‌ഷനിലെ ചെറിയ വ്യാപാരസ്ഥാപനങ്ങളിൽ പോലും മൂന്നോ നാലോ പേർ നിന്നാൽ കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചു എന്ന്പറഞ്ഞു പിഴയീടാക്കുന്ന പോലീസും സെക്റ്ററൽ മജിസ്‌ട്രേറ്റുമാരും സർക്കാർ വക ബോർഡ് വച്ച വാഹനത്തിൽ ഇതിനുമുന്നിലൂടെ പോകുമ്പോഴാണ് യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ ഓയൂരിൽ മദ്യ വിൽപ്പനയുടെ പേരിൽ സർക്കാർതന്നെ ഇത്രയും വലിയ നിയമലംഘനം നടത്താൻ അവസരം ഒരുക്കിയിരിക്കുന്നത്. ഇങ്ങിനെ പോയാൽ കോവിഡിന്റെ വ്യാപനം താമസിയാതെ ഈ മേഖലയിൽ ഉച്ചാവസ്ഥയിൽ എത്താൻ സാഹചര്യമൊരുക്കുന്നത്  ഓയൂരിലെ വിദേശ മദ്യശാലതന്നെ ആയിരിക്കും എന്നുറപ്പാണ്..

മദ്യം വാങ്ങാൻ എത്തിയവർ സ്റ്റാൻഡിലെ ഓട്ടോ റിക്ഷകൾക്കിടയിലും  തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്കുചെയ്തു മാർഗ തടസ്സം  സൃഷ്ടിക്കുകയും ചെയ്തതോടെ രാവിലെ മദ്യം വാങ്ങാൻ എത്തിയവരും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിൽ പലതവണ വാക്കുതർക്കവും ഉണ്ടായി. മദ്യശാലയ്ക്കു മുന്നിൽ ഡ്യുട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർക്ക് കാഴ്ച്ചക്കാരായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ഓയൂരിലെ മദ്യശാലയിലെ തിക്കും തിരക്കും മൂലം വ്യാപാരികളും  ഓട്ടോടാക്‌സി തൊഴിലാളികളും പ്രതിഷേധത്തിലാണ്

ഒരു കോവിഡ് മാനദണ്ഡവും ഇവിടെ പാലിക്കുന്നില്ല എന്നത് അധികാരികൾ കണ്ടില്ലെന്നു നടിക്കുന്നതോ അതോ മൂന്നാം കോവിഡ് തരംഗമുണ്ടായാലും വേണ്ടില്ല സർക്കാർ ഖജനാവിൽ പണം നിറയട്ടെയെന്നു കരുതിയിട്ടാണോ എന്നാണ് ഒരു വിഭാഗം ജനങ്ങളുടെ ചോദ്യം. ഏതായാലും ഇത് അത്ര നല്ലകാര്യമല്ല .ഒരു ഷട്ടർ തുറന്നിരുന്നു  ആരെങ്കിലും എന്തെങ്കിലും വാങ്ങാൻ എപ്പോഴെങ്കിലും എത്തുന്നതും  നോക്കിയിരിക്കുന്ന പാവം കച്ചവടക്കാരനെ കോവിഡ്  മാനദണ്ഡത്തിന്റെ പേര് പറഞ്ഞു പിഴയീടാക്കി പോലീസും സെക്ട്രൽ മജിസ്‌ട്രേറ്റുമാരും പിഴിയുന്നത് കാണുമ്പോൾ രണ്ടുതരത്തിലുള്ള നിയമം അല്ലെ ഇതെന്നും ആലോചിക്കേണ്ടിയിരിക്കുന്നു .ഓയൂരിലെ വിദേശമദ്യശാല മൂലമുണ്ടാകുന്ന  പ്രശ്ങ്ങൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധത്തിലേയ്ക്ക് പോകാനാണ് വ്യാപാരികളുടെ തീരുമാനം 

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles