30.9 C
Kollam
Tuesday, August 3, 2021
spot_img

മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമം: ഉപകരണങ്ങൾ തകർത്ത പ്രതി അറസ്റ്റിൽ

ഓയൂർ: ഓടനാവട്ടം വാപ്പാല പി.എച്ച്.സി.യിൽ മദ്യപിച്ചെത്തിയ യുവാവ് കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യാൻശ്രമം. മേശയും കസേരയും അടിച്ച് തകർത്തു. ആശുപത്രി കെട്ടിടത്തിൽ നാട്ടുകാർ അടച്ചിട്ട അക്രമിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാപ്പാല, കളപ്പില, നിരപ്പുവിള വീട്ടിൽ കൊച്ചുണ്ണി (47)യാണ് അറസ്റ്റിലായത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന കൊച്ചുണ്ണി ആശുപത്രിയിലെത്തി കോവിഡ് വാക്സിനെടുക്കണമെന്നാവശ്യപ്പെട്ടു. ഈ സമയം വാക്സിനെടുക്കാനും മറ്റുമായി സ്ത്രീകളടക്കം നിരവധി പേർ വരിയിൽ നിൽപ്പുണ്ടായിരുന്നു. പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വരിയിൽ നിൽക്കാൻപറഞ്ഞു. കുറച്ച് കഴിഞ്ഞ് യാതൊരു പ്രകോപനവും കൂടാതെ ഇദ്ദേഹം ഡോ: ദിവ്യാ സതീശനെയും, ജീവനക്കാരൻ സതീശനെയും പിടിച്ച് തള്ളുകയും ആശുപത്രിയിലെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും കയ്യേറ്റംചെയ്യാൻ ശ്രമിക്കുകയും ആശുപത്രിയിലെ മേശകളും കസേരകളും അടിച്ചു തകർത്ത ഇയാളെ നാട്ടുകാർ ആശുപത്രി വരാന്തക്കുള്ളിലാക്കി ഗ്രിൽ അടച്ച് പൂട്ടി പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹോസ്പിറ്റൽ പ്രൊട്ടക്ഷ്ഷൻ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles