29.9 C
Kollam
Tuesday, August 3, 2021
spot_img

മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ചയാൾ ഗാർഹിക പീഢന നിരോധന നിയമപ്രകാരം അറസ്റ്റിൽ


ഇരവിപുരം: കോടതി ഉത്തരവ് ലംഘിച്ചു കൊണ്ട് മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ചയാളെ ഗാർഹിക പീഢന നിരോധന നിയമപ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.നീണ്ടകര നീലേശ്വരം തോപ്പ് വിക്ടോറിയ ഭവനത്തിൽ സ്റ്റാലിൻ ‘ (36) ആണ് അറസ്റ്റിലായത് . ഇക്കഴിഞ്ഞ 23ന് വൈകിട്ട് മയ്യനാട് വലിയ വിള സ്വദേശിയായ ഇയാളുടെ ഭാര്യയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കോടതി ഉത്തരവ് ലംഘിച്ചായിരുന്നു ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായ ഇയാളുടെ ഭാര്യയുടെ പരാതിയെ തുടർന്ന് ഇരവിപുരം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ മാരായദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, എ.എസ്.ഐ.മാരായ ജയകുമാർ, ഷാജി, എസ്.സി.പി.ഓ.മാരായ മൻ ജൂഷ, ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles