26.9 C
Kollam
Thursday, October 6, 2022
spot_img

മദ്യപാനത്തെ തുടർന്നുള്ള തർക്കം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ആൾ പിടിയിൽ

പരവൂർ: മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ യുവാവിനെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ. പരവൂർ പൊഴിക്കര തെക്കേ മുള്ളിൽ അബ്ദുൽ വാഹിദ്(38) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. പരവൂർ കോങ്ങാൽ സ്വദേശിയായ സജിനെ ആക്രമിച്ചതിനാണ് ഇയാൾ പിടിയിലായത്.

ശനിയാഴ്ച്ച ബന്ധുക്കളായ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കതിലാവുകയും ചെയ്തു. തുടർന്ന് സജിന്റെ വീട്ടിലെത്തിയ അബ്ദുൽ വാഹിദ് അസഭ്യം വിളിച്ചുകൊണ്ട് കൈയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സജിന്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സജിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ മുമ്പും നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ള ആളാണ്.

ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ ഇൻസ്പെക്ടർ നിസ്സാർ എ യുടെ നേതൃത്വത്തിൽ എസ്ഐ മാരായ നിതിൻ നളൻ, വിനയൻ, ഹർഷകുമാർ, വിനോദ് എസ്.സി.പി.ഓ ലേഷ്, സി.പി.ഓ മാരായ സായിറാം, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles