27.9 C
Kollam
Saturday, October 16, 2021

മത്സ്യ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതികൂടി റിമാന്റിൽ

ഇരവിപുരത്ത് മത്സ്യ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി റിമാന്റിലായി. ഇരവിപുരം താന്നി ഫിഷർമെൻ കോളനിയിൽ ജാർനെറ്റ് മകൻ അനിൽ (38) ആണ് റിമാന്റിലായത്. ഇരവിപുരം തെക്കുംഭാഗം ആദിച്ചമൺതോപ്പ് ഫിഷർമെൻ കോളനിയിൽ രാജു ഭവനിൽ രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് റിമാന്റിലായത്. രാജുവിന്റെ ബന്ധുവായ യുവാവിന് മത്സ്യവ്യാപാരത്തിന് ഉപയോഗിക്കുന്ന പെട്ടി നൽകിയത് തിരിച്ച് കൊടുത്തത് മാറി പോയതുമായി ബന്ധപ്പെട്ട് പ്രതികളുമായി തർക്കം ഉണ്ടാവുകയും അവർ രാജുവിനെ സ്കൂട്ടറിൽ നിന്നും തള്ളിയിടുകയും ചെയ്തു. സ്കൂട്ടറിന് പറ്റിയ കേടുപാട് ശരിയാക്കി നൽകാൻ ഇവരോട് രാജു ആവശ്യപ്പെട്ടിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ സംഘം ചേർന്ന് വീട്ടിലെത്തി രാജുവിന്റെ ഭാര്യയേയും മക്കളേയും രാജുവിനേയും ആക്രമിച്ചത്. പരിക്കേറ്റ രാജുവിനെ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടു പോയി എങ്കിലും രാജ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സുനിൽ, വിപിൻ, ജെയ്സൺ, റെനിൽ, റോൺസിലി എന്നിവർ മുൻപ് പോലീസ് പിടിയിലായിരുന്നു. ഇയാളെ പിടികൂടുന്നതിന് പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ച് വരവേ ഇയാൾ കൊല്ലം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കീഴടങ്ങുകയായിരുന്നു. തുടർന്ന് കേസിന്റെ കോടതി മുമ്പാകെ അന്വേഷണോദ്യോഗസ്ഥനായ ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാർ വിവി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ റിമാൻ ചെയ്യുകയായിരുന്നു.