ഓച്ചിറ: ഫുഡ്സേഫ്റ്റി ഡിപ്പാർട്ട്മെന്റും തഴവ ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രവും പോലീസ് സഹകരണത്തോടെ തഴവ പഞ്ചായത്തിന്റ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പല കേന്ദ്രങ്ങളിൽ നിന്നും പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും, പഴകിയ മത്സ്യ സാമ്പിളുകൾ പരിശോധനക്ക് എടുക്കുകയും പിഴ ഈടാക്കുവാൻ ശുപാർശ ചെയ്യ്യുകയും ചെയ്തു. വരും ദിനങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ എ .അനീഷ, തഴവ കുടുംബരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്ത്, പോലീസ് സബ് ഇൻസ്പെക്ടർ ജി .ഉത്തരകുട്ടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ .സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു