കൊല്ലം/കുണ്ടറ : മുളവനയിൽ ചൊക്കം കുഴിക്ക് സമീപം മത്സ്യം കയറ്റിവന്ന ആട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടപ്പുറം പ്രദീപ് ഭവനിൽ പരേതനായ ആഞ്ചലോസിന്റെ മരുമകൻ റോഷനാണ് (30) മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യം കയറ്റിവന്ന ആട്ടോയാണ് അപകടത്തിൽപ്പെട്ടത്.