26.9 C
Kollam
Thursday, October 6, 2022
spot_img

മണ്ണ് കടത്തിയതിന് പോലീസ് പിടികൂടിയ വാഹനം കത്തിക്കാൻ ഉടമയുടെ ശ്രമം

ശാസ്താംകോട്ട: മണ്ണ് കടത്തിയതിന് പോലീസ് പിടികൂടിയ വാഹനം കത്തിക്കാൻ ഉടമയുടെ ശ്രമം. ഇന്നലെ രാവിലെ 11ന് പള്ളിശ്ശേരിക്കൽ പള്ളിയുടെ മുൻവശത്താണ് സംഭവം.മണ്ണ് കടത്തിയ ലോറി ശാസ്താംകോട്ട പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോൾ വിവരം അറിഞ്ഞ് ഉടമ എത്തി വാഹനം കത്തിക്കാനാണ് ശ്രമിച്ചത്. ഉടമ ഐ.സി.എസ് സ്വദേശി അബ്ദുൽ ലത്തീഫ് ബൈക്കിൽ എത്തി വാഹനം തടഞ്ഞ് നിറുത്തുകയും വണ്ടിയുടെ ഡീസൽ ടാങ്ക് തുറന്ന് ലൈറ്റർ കത്തിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.ഈ സമയം വാഹനത്തിൽ ഡ്രൈവറും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. തൊട്ടുപിറകേ ജീപ്പിൽ മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.ഇവർ ഓടി എത്തിയപ്പോഴേക്കും ഇയ്യാൾ രക്ഷപ്പെട്ടു.വാഹനം പിന്നീട് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയ്യാൾക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles