29.9 C
Kollam
Sunday, January 23, 2022
spot_img

മണ്ണാറശാല ആയില്യം : വിശേഷാൽ പൂജകളില്ല

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് ; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാര പ്രകാരമുള്ളചടങ്ങുകൾ മാത്രമായി നടത്തും. മുഖ്യ പൂജാരിണി മണ്ണാറശാല അമ്മ ദിവ്യ ഉമാദേവി അന്തർജ്ജനത്തിന്‍റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ നടത്തേണ്ട വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല. അമ്മയുടെ ദർശനത്തിനും നിയന്ത്രണമുണ്ടായിരിക്കും. കുടുംബ കാരണവരുടെ നേതൃത്വത്തിലുള്ള പൂജകളും ഇതര ചടങ്ങുകളും നടക്കും.പൂയം ദിനമായ ഇന്നലെയും ആയില്യം ദിനമായ ഇന്നും വിശേഷാൽ തിരുവാഭരണം ചാർത്തിയാണ് പൂജകൾ. ഇന്നലെ നിരവധി ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂയം തൊഴുതു. പൂയം നാളിൽ ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരുഭാവരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ നടന്നു.രാത്രി 9 മണി വരെ പൂയം തൊഴൽ നടന്നു. ഇന്ന് രാവിലെ 5 മുതൽ ഉച്ചക്ക് 2 വരെയും തുടർന്ന് വൈകുന്നേരം 5 മുതൽ 7 വരെയും മാത്രമായിരിക്കും ദർശനം. അന്നദാനം, പ്രസാദം ഊട്ട് എന്നിവ ഉണ്ടാകില്ലെന്ന് ക്ഷേത്രം മാനേജർ അറിയിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles