24.9 C
Kollam
Tuesday, January 25, 2022
spot_img

മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ജയിലിലെത്തി

മുംബൈ: മകൻ ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലെത്തി കണ്ട് ഷാരൂഖ് ഖാൻ. കേസിൽ അറസ്റ്റിലായ ശേഷം ഇത് ആദ്യമായാണ് ഷാരൂഖ് മകനെ കാണുന്നത്. ഇരുപത് മിനിറ്റോളം ജയിലിൽ തങ്ങിയ ശേഷമാണ് ഷാരൂഖ് മടങ്ങിയത്. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. അതേസമയം ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തി ലാണ് ആര്യൻ ഖാൻ കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യന്‌ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീൽ ജാമ്യാപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ച് എൻസിബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണമായും അംഗീകരിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles