27.9 C
Kollam
Saturday, October 16, 2021

‘മകളെ’ കാണാന്‍ ജില്ലാ കലക്ടര്‍ വീണ്ടും

കൊല്ലം: കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്ക് ആനയിച്ച ‘മകളെ’ കാണാന്‍ പിതൃസഹജവാത്സല്യത്തിന്റെ കരുതലുമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച കലക്ടര്‍ വെള്ളിമണിലെ വിധുരാജിന്റെ വീട്ടിലേക്കെത്തിയാണ് ക്ഷേമാന്വേഷണം നടത്തിയത്. പിതാവിന്റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്ന് പറായതെ പറയുകയായിരുന്നു അദ്ദേഹം.
കുടുംബത്തോടൊപ്പം അല്‍പ സമയം ചിലവഴിച്ച് ഭാവിജീവിതത്തിന് ആശംസകളും നേര്‍ന്നാണ് ഭാര്യ എം. കെ. റുക്‌സാനയുമൊത്തുള്ള സന്ദര്‍ശനത്തിന് ശേഷം കലക്ടര്‍ മടങ്ങിയത്. വനിതാ-ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരിയും ഒപ്പമുമണ്ടായിരുന്നു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles