27.9 C
Kollam
Saturday, October 16, 2021

മകളെ ഉപദ്രവിച്ചതു ചോദ്യം ചെയ്ത ഭാര്യയെ മാനഹാനി പ്പെടുത്തിയതിനു ഭർത്താവ് അറസ്റ്റിൽ

ശക്തികുളങ്ങര : മകളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്ത മാതാവിനെ മാനഹാനിപ്പെടുത്തിയ അച്ഛനെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കന്നിമേൽചേരിയിൽ താമസിക്കുന്ന ഭാര്യയോട് അപമര്യാദയായി പെരുമാറിയ ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരിയിൽ ജെറാൾഡ് ഭവനിൽ വിൻസെന്റ് മകൻ അനിൽകുമാർ (52) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മകളോട് അച്ഛൻ മോശമായി പെരുമാറിയശേഷം മാതാവിന്റെ ജ്യേഷ്ഠസഹോദരിയുടെ വീട്ടിൽ സ്കൂട്ടറിൽ എത്തിയ അച്ഛന്റെ സ്കൂട്ടറിന്റെ താക്കോൽ ഭാര്യ എടുത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ ഇടത് മാറിടത്തിൽ പിടിച്ച് തള്ളുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമാണുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കൊല്ലം ഏ.സി.പി ജി.ഡി വിജയകുമാറിന്റെ നിർദേശാനുസരണം ശക്തികുളങ്ങര ഇൻസ്പെക്ടർ എൻ ബിജു, സബ് ഇൻസ്പെക്ടർ അനീഷ്, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles