24.9 C
Kollam
Friday, October 29, 2021
spot_img

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കുട നിവര്‍ത്തിയ മാതാവ് റോഡില്‍ വീണ് മരിച്ചു

എഴുകോൺ: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കുട നിവര്‍ത്തിയ മാതാവ് റോഡില്‍വീണ് മരിച്ചു. പുത്തൂര്‍ ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണു ഭവനില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ ഗീതാകുമാരിയമ്മ (52) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ ചീരങ്കാവ് റോഡില്‍ ഈരാടന്‍ മുക്കിന് സമീപമായിരുന്നു അപകടം. കശുവണ്ടി തൊഴിലാളിയായ ഗീതാകുമാരിയമ്മ മകനോടൊപ്പം പരുത്തും പാറയിലുള്ള കശുവണ്ടി ഫാക്ടറിയിലേക്ക് പോകുമ്ബോള്‍ മഴ പെയ്യുകയും കുട നിവര്‍ത്തുകയുമായിരുന്നു. ഈ സമയം എതിരെ വാന്‍ കടന്നു പോയപ്പോള്‍ ഉണ്ടായ കാറ്റില്‍ കുട പുറകോട്ട് ചായുകയും ഗീതാകുമാരിയമ്മ തലയിടിച്ച്‌ റോഡില്‍ വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മകന്‍ വിഷ്ണു നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീട് ഇതുവഴി വന്ന കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ഗീതാകുമാരിയമ്മയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എഴുകോണ്‍ പൊലീസ് കേസെടുത്തു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles