തൃശൂർ : മകനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. മാപ്രാണം തളിയക്കോണത്ത് തൈവളപ്പില്‍ കൊച്ചാപ്പു ശശിധരന് (73) ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കിടന്ന് ഉറങ്ങുകയായിരുന്ന നിധിൻ്റെ റൂമിലേക്ക് പുറത്തുനിന്ന് പിതാവ് ശശിധരന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദംകേട്ട് ഉറക്കമുണര്‍ന്ന നിധിന് ഉടന്‍ വാതില്‍ ചവട്ടി തുറന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ അക്രമത്തിന് ശേഷം കാണാതായ ശശിധരനെ നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോൾ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.