29.9 C
Kollam
Sunday, January 23, 2022
spot_img

ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം സി​നി​മാ​ഗാ​നം ഇ​ടാ​ന്‍ സ​മ്മ​തിച്ചില്ല; യു​വാ​വി​നെ​യും പിതാവിനെയും കുത്തി പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: വൃ​ശ്ചി​ക വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം സി​നി​മാ​ഗാ​നം ഇ​ടാ​ന്‍ സ​മ്മ​തി​ക്കാ​തി​രു​ന്ന യു​വാ​വി​നെ​യും പിതാവിനെയും കുത്തി പരിക്കേൽപ്പിച്ചു. ക​ഞ്ഞി​വീ​ഴ്ത്ത് സ​ദ്യ സ്ഥ​ല​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അക്രമിയെ പൊലീസ് പിടികൂടി.പ​ന​യം ചോ​നം​ചി​റ ബാ​ബു ഭ​വ​നി​ല്‍ ബൈ​ജു (37) ആ​ണ് പി​ടി​യി​ലാ​യ​ത്. വൃ​ശ്ചി​ക വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭക്തിഗാനം മാറ്റി പകരം സിനിമാ ഗാനം ഇടാൻ ബൈജു നിർബന്ധിക്കുക യായിരുന്നു. എന്നാൽ യുവാവ് ഇത് എതിർത്തതിനാൽ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. യുവാവിനെ ആക്രമിക്കുമ്പോൾ തടയാൻ വന്ന പിതാവിനും പരിക്കേൽപ്പിക്കുകയായിരുന്നു.അ​ഞ്ചാ​ലും​മൂ​ട് ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി. ​ദേ​വ​രാ​ജ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ ശ്യാം, ​ഹ​രി​കു​മാ​ര്‍, സി​റാ​ജു​ദ്ദീ​ന്‍, സി.​പി.​ഒ സു​നി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles