കൊച്ചി :മുന്‍പ് പല അഭിമുഖങ്ങളിലും വിവാഹബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള യഥാര്‍ഥ കാരണത്തെ കുറിച്ചാണ് നടി സാധിക ഇപ്പോൾ പറയുന്നത്. ഭര്‍ത്താവ് മോശമായിരുന്നില്ലെന്നും ഡിവോഴ്സ് വേണമെന്നത് തന്റെ ആവശ്യമായിരുന്നു എന്നുമാണ് ഒരു അഭിമുഖത്തിൽ സാധിക പറയുന്നത്.എല്ലാവരും ലക്ഷ്യമെന്താണെന്ന് എന്നോട് ചോദിക്കാറുണ്ട്. പക്ഷെ എനിക്കങ്ങനൊന്നില്ല. വലിയൊരു നായികയാവണം. ഇന്ന താരത്തിന്റെ കൂടെ നായികയായി അഭിനയിക്കണമെന്നുള്ള ആഗ്രഹം എനിക്കില്ല. എനിക്കിഷ്ടം നല്ല കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ പറ്റണം എന്നുള്ളതാണ്. ആളുകള്‍ ആ വേഷം ഓര്‍ത്തിരിക്കണം എന്നേയുള്ളു. ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ ബോഡി ലാംഗ്വേജ് ആ കഥാപാത്രമാക്കി മാറ്റാന്‍ പറ്റുന്നുണ്ട്. എന്ത് കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് അറിയില്ല. കള്ളിച്ചെല്ലമ്മ, ഡോര്‍ ടു ദി ഹെല് എന്നീ ചിത്രങ്ങള്‍ ചെയ്തപ്പോള്‍ പല ആളുകളും എന്നെ ഒരു വേശ്യയെ പോലെ കണ്ടിരുന്നു. അതൊരു വിജയമായിട്ടാണ് ഞാനെടുക്കുന്നത്. കാരണം എനിക്കാ ക്യാരക്ടര്‍ ചെയ്ത് ഫലിപ്പിക്കാന്‍ പറ്റിയത് കൊണ്ടാണല്ലോ അങ്ങനെ തോന്നുന്നത്. ആദ്യം ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വന്നിട്ടുണ്ട്. പിന്നെ അതെല്ലാം മാറ്റി വെച്ച് അതിന്റെ പോസിറ്റീവ് വശം മാത്രം എടുക്കാന്‍ തുടങ്ങി. ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്