27.9 C
Kollam
Saturday, October 16, 2021

ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു ; രണ്ട് കുരുന്നുകൾ അനാഥരായി

കരുനാഗപ്പള്ളി . കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയും മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര ഷൈല മൻസിലിൽ (ചക്കന്റയ്യത്ത് പടീറ്റതിൽ ) പരേതനായ ജബ്ബാർകുട്ടിയുടെ ഭാര്യ സുനിത (കുഞ്ഞുമോൾ )യാണ് ഞായറാഴ്ച പുലർച്ചെ മരണപ്പെട്ടത്. ഒന്നര വർഷമായി അർബുദരോഗബാധിതയായിരുന്നു. സുനിതയുടെ ഭർത്താവ് ജബ്ബാർകുട്ടി കഴിഞ്ഞ മെയ് 31 ന് കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു. അന്ന് സുനിതയ്ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ പിന്നീട് നെഗറ്റീവായി ,പൻമന കന്നേറ്റി സ്വദേശിയാണ് സുനിത. ഭർത്താവിനെ സംസ്ക്കരിച്ച പുതുശ്ശേരികോട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തന്നെ സംസ്ക്കരിക്കണമെന്ന സുനിതയുടെ ആഗ്രഹം ബന്ധുക്കൾ നിറവേറ്റി. മാതാപിതാക്കളുടെ മരണത്തോടെ പന്ത്രണ്ട് വയസ്സുകാരി ആദിലയും , എട്ടു വയസ്സുകാരൻ ആദിൽ മുഹമ്മദിനും ഇനി തുണ ബന്ധുക്കൾ മാത്രം

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles