Home Latest News ഭീഷണിയും പീഡനവും പിന്‍മാറുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി

ഭീഷണിയും പീഡനവും പിന്‍മാറുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി

by Green Media Vision

കോഴിക്കോട്: സ്ഥാനാർഥിത്വത്തിൽനിന്ന് താൻ പിൻവാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ കുമാരി അലക്സ്. തന്നെ സ്ഥാനാർഥിയാക്കിയ ജനാധിപത്യ സോഷ്യൽ ജസ്റ്റിസ് എന്ന പാർട്ടി നേതാക്കളിൽനിന്ന് കടുത്ത മാനസിക പീഡനവും വധഭീഷണിയും ഉണ്ടായെന്ന് അനന്യകുമാരി പ്രതികരിച്ചു. സാങ്കേതികമായി പത്രിക പിൻവലിക്കാൻ സാധിക്കാത്തതിനാൽ താനിപ്പോൾ പ്രചാരണം നിർത്തിയെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത് മത്സരത്തിൽ ഉള്ള ഏക ട്രാൻസ്‌ജെന്റർ സ്ഥാനാർഥി ആണ്.പാർട്ടി നേതാക്കളുടെ നിലപാടിനെ എതിർത്തപ്പോൾ തന്നെ ഇല്ലാതാക്കി കളയുമെന്ന് പറഞ്ഞു. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസംഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യകുമാരി പറഞ്ഞു. “ബുക്ക് മൈ ഡേ എന്ന ഇവന്റ് കമ്പനി ഉടമയാണ് എന്നെ ജനാധിപത്യ സോഷ്യൽ ജസ്റ്റിസ് പാർട്ടിയുമായി കണക്ട് ചെയ്തത്. ഔദ്യോഗിക പദവി വഹിക്കുന്നില്ലെങ്കിലും പാർട്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ദല്ലാൾ നന്ദകുമാറെന്ന ടി.ജി.നന്ദകുമാറാണെന്ന് അവർ ആരോപിച്ചു. ഞാൻ പിൻമാറുകയാണെന്ന് പറഞ്ഞപ്പോൾ വെറുതെ വിടില്ലെന്നും തീർക്കുമെന്നും പറഞ്ഞു. “കേരളത്തിലെ ട്രാൻസ്ജെൻഡറുകൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥിയാകാൻ തീരുമാനിച്ചത്. വേങ്ങര മത്സരത്തിനായി തിരഞ്ഞെടുത്തത് ഞാനല്ല. പാർട്ടിയാണ് അവിടെ മത്സരിക്കണമെന്ന് പറഞ്ഞത്. പാർശ്വവത്കരിക്കപ്പെട്ടവർക്ക് എന്ത് ചെയ്യും, പാവപ്പെട്ടവർക്ക് എന്ത് ചെയ്യുന്ന എന്നതടക്കമുള്ള എന്റെ ചോദ്യങ്ങൾ വളരെ പോസിറ്റീവായ മറുപടിയാണ് എന്നെ സ്ഥാനാർഥിയാക്കാൻ സമീപിച്ചവരിൽ നിന്ന് ലഭിച്ചിരുന്നത്.”

“കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയിൽ സംസാരിക്കണമെന്ന് പറഞ്ഞു. സർക്കാരിനെ കുറ്റം പറയണം. പർദ്ദയിട്ട് ഇറങ്ങണം എന്നും പറഞ്ഞു. ഇതൊന്നും ചെയ്യില്ലെന്നറിയിച്ചു. എന്റെ വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തുടർന്നാണ് പീഡനങ്ങളുണ്ടായത്. എന്നെ അവർ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നിൽ നിർത്തി അവർക്ക് ചില പദ്ധതികളുണ്ടായിരുന്നു. അത് എനിക്ക് മനസ്സിലായിട്ടില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റേതായ നിലപാടുണ്ട്. അത് അടിയറവ് വച്ച് പ്രവർത്തിക്കാൻ എനിക്കാകുമായിരുന്നില്ല അനന്യ കുമാരി പ്രതികരിച്ചു.

You may also like

Leave a Comment