27.9 C
Kollam
Saturday, October 16, 2021

ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഇരവിപുരം : ഭാര്യാമാതാവിനെ ഇഷ്ടികകൊണ്ട് തലയ്ക്ക്അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മയ്യനാട് കുളങ്ങര, രാമൻകുളം വീട്ടിൽ വിൻസെന്റ് മകൻ വിനോയി (32) ആണ് പോലീസ് പിടിയിലായത്. ഭാര്യ വിദ്യയുമായി നിരന്തരം കലഹിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം വിദ്യയെ ഉപദ്രവിക്കുന്നത്കണ്ട് തടസം പിടിക്കാൻ ശ്രമിച്ച ഭാര്യാ മാതാവ് ലൈലയെ ആക്രമിക്കുകയായിരുന്നു. ഇഷ്ടികകൊണ്ട് തലയ്ക്ക്അടിച്ച് പരിക്കേറ്റ ഇവർ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിന്ശേഷം സ്ഥലത്ത് പ്രകോപനം സൃഷ്ടിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വിവി അനിൽകുമാർ, എസ്സ്.ഐമാരായ ദീപു.എസ്സ്.എസ്സ്, ഷാജി, ആന്റണി, അജിത്ത്, എസ്.സി.പി.ഓ മഞ്ജുഷാ, സി.പി.ഓ മാരായ അനീഷ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.