ശക്തികുളങ്ങര: ഭാര്യപിതാവിന്റെ കൈ അടിച്ചൊടിച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര വില്ലേജിൽ മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്ലഹേം വീട്ടിൽ ബാബു തോമസ് മകൻ ഷെബിൻ ബാബു (32) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടനിലായിരുന്ന ഷെബിൻ ബാബു വിവാഹം കഴിച്ചതിന് ശേഷം ജോലിക്ക് പോകാതെ നിൽകുന്നതിനെ ചൊല്ലി ഇയാളുടെ ഭാര്യയായ നീനപോളുമായി നിരന്തരം വഴക്കായിരുന്നു. ഇവർ തമ്മിലുളള വഴക്കിനെ കുറിച്ച് അന്വേഷിക്കാനെത്തിയ ആക്രമിക്കുകയും ഇരുമ്പ് പൈപ്പ് വച്ച് കൈ അടിച്ച് ഒടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോളിന്റെ ഭാര്യയേയും ഇയാൾ ആക്രമിച്ചു. ഇവർ ഇരുവരും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജൂ.യൂ,വിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്.വി, സുബാഷ്, എ.എസ്സ്.ഐ മാരായ സുദർശനൻ, സുനിൽകുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.