25.5 C
Kollam
Sunday, September 25, 2022
spot_img

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം : യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു

കൊട്ടിയം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനം വീട്ടിൽ ചന്ദ്രൻ മകൻ സുധീഷ് (27) ആണ് പോലീസ് പിടിയിലായത്. 26 ന് വൈകുന്നേരം ജോലിക്ക് പോകാൻ തയ്യാറാകാതെ വീട്ടിൽ നിൽകുന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച് സ്വർണ്ണാഭരണങ്ങൾ തിരികെ എടുത്ത് നൽകാനും ആവശ്യപ്പെട്ട ഇയാളുടെ ഭാര്യ ലക്ഷ്മിയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഒന്നര വയസുള്ള കുഞ്ഞിനെ തൂക്കിയെട് കട്ടിലിലേക്ക് എറിഞ്ഞ് കുഞ്ഞിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. തലയ്ക്കും കൈയ്ക്കും കണ്ണിനും പരിക്കേറ്റ് ലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷ്മിയുടെ പരാതിയിൽ തഴുത്തല നിന്നും സുധീഷിനെ പോലീസ് പിടികൂടുകയായി രുന്നു. കൊട്ടിയം സബ്ബ് ഇൻസ്പെക്ടർമാരായ സുജിത് ബി നായർ, റെനോക്സ്, ജോയി, ഗിരീശൻ സി.പി.ഒ അനൂപ്, ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles