25.8 C
Kollam
Sunday, June 26, 2022
spot_img

ഭാര്യയെ കഴുത്ത്ഞെരിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

See More.…………https://fb.watch/ax1d_D1awI/

കൊല്ലം: കണ്ണനല്ലൂർ വെളിച്ചിക്കാലയിലാണ് നാടിനെ നടുക്കിയ സംഭവം. വെളിച്ചിക്കാല ജംഗ്ഷനിൽ സാലുഹൗസിൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. പ്രതി എന്ന് സംശയിക്കുന്ന ഭർത്താവ് ഷൈജുവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ട്മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉച്ചയോടെയാണ് ദമ്പതികളു കുട്ടികൾ ഉറക്കം എണിറ്റത് . കഴിഞ്ഞദിവസം രാത്രി പിതാവ് കുട്ടികൾക്ക പനിക്ക് എന്ന് പറഞ്ഞ് ഗുളിക നൽകിയിരുന്നു. ഇത് ഉറക്ക ഗുളികആണോ എന്നസംശയം ഉള്ളതായി പൊലീസ് പറയുന്നു. ഉച്ചക്ക്ശേഷം ഉറക്കം എണിറ്റ ഇളയകുട്ടിയാണ് സംഭവം ആദ്യം കണ്ടത്. കുട്ടി കാണുമ്പോൾ പിതാവ് അർദ്ധബോധാവസ്ഥയിലും മാതാവ് വായിൽനിന്നും രക്തം വന്നനിലയിൽ ചലനമറ്റ അവസ്ഥയിലും ആയിരുന്നു തുടർന്ന് കുട്ടി നാട്ടുകാരെ വിവരം അറിയിക്കുകയായി രുന്നു. നാട്ടുകാർ കണ്ണനല്ലൂർ പോലിസിൽ വിവരമറിയിക്കുകയും  പോലീസ് എത്തി പ്രതി എന്ന് സംശയിക്കുന്ന ഭർത്താവിനെ കസ്റ്റഡിയിൽ സ്വകര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. വീട്ടിൽ നിരന്തരം വഴക്കായിരുന്നു എന്ന് കുട്ടികൾ പറയുന്നു. ദിവസവും പിതാവ് മദ്യപിച്ചെത്തി കുട്ടികളെ മർദ്ദിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കണ്ണല്ലൂർ പോലിസ് കേസ് എടുത്തിരിക്കുന്നത്ശാസ്ത്രിയ പരിശോധനകൾക്ക് ശേഷമേ മരണകാരണം അറിയാൻ കഴിയു എന്ന് പോലീസ് പറഞ്ഞു. മൃദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മാർട്ടത്തിനായി ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

വാർത്തകൾക്കായി ഗ്രീൻ മീഡിയ വിഷന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…………………………..https://www.facebook.com/greenmediavision

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles