26.9 C
Kollam
Monday, July 26, 2021
spot_img

ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം:ഭർത്താവ് അറസ്റ്റിൽ

ഓയൂർ: ഓടനാവട്ടം ചെപ്രയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽപ്പോയ ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ്ചെയ്തു. ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. യാതൊരു കാരണവുമില്ലാതെ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നു. വെളിയം സ്വദേശിനിയായ ഇയാളുടെ ഭാര്യയെ കഴിഞ്ഞദിവസവും ക്രൂരമായി മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയുംചെയ്തു. ആന്തരികാവയ യങ്ങൾക്ക് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പൂയപ്പള്ളി പോലീസിൽ നൽകിയപരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് ശേഷം വീട്വിട്ടുപോയ പ്രദീപിനെ കൊട്ടാരക്കയിൽനിന്നും പിടികൂടുകയായിരുന്നു. സംശയരോഗിയായ ഇയാൾ മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ ഭാര്യയെ അകാരണമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പൂയപ്പള്ളി സി.ഐ.രജേഷ്കുമാർ പറഞ്ഞു. ഗാർഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും കേസെടുത്ത പ്രദീപിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles