24.9 C
Kollam
Tuesday, January 25, 2022
spot_img

പരാതി നല്‍കാനെത്തിയ യുവതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായി പൊലീസുകാരന്‍; ഒടുവില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അകത്ത്

തിരുവനന്തപുരം: 16 കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച വിതുര പൊലീസ് സ്റ്റേഷന്‍ സി.പി.ഒ കളളിപ്പാറ പച്ച പാലോട് റോസ് വില്ലയില്‍ അനൂപിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവുമായി അടുത്ത പൊലീസുകാരന്‍ കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇതിനിടെ കുട്ടിയെ പലതവണ പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും പൊലീസുകാരനെ സഹായിക്കുന്ന സമീപനമായിരുന്നു അമ്മയുടേത്. ഗത്യന്തരമില്ലാതെ കുട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നല്‍കി. കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles