29.9 C
Kollam
Sunday, January 23, 2022
spot_img

ഭരണം ലഭിച്ചു എന്ന് കരുതി മെക്കിട്ടു കയറിയാൽ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കും : കൊടിയേരി ബാലകൃഷ്ണൻ

കണ്ണൂർ : പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സംസ്ഥാന ഭരണം ലഭിച്ചതു കൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുതെന്നും സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി എൽഡിഎഫ് സർക്കാർ സിപിഐഎമ്മിന്റെ മാത്രം സർക്കാരല്ല , എല്ലാവരുടെയും സർക്കാരാണെന്നും എല്ലാവർക്കും നീതി എന്നതാണ് പാർട്ടി കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി . സിപിഐഎം നേതാക്കളും പ്രവർത്തകരും , അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ , ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം . സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്.

ഇത് സംസ്ഥാന ഭരണത്തിൽ മാത്രമല്ല , ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ് . ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു . വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്ബൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട് . മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ല . പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി . കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഐഎം . വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി .

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles