ഓയൂർ : ഷബർമ്മ മരണവുമായി ബന്ധപെട്ടു കേരളത്തിൽ പലയിടത്തും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൻഹോട്ടലുകൾ അടക്കം അടപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ജില്ലകൾ തോറും ഭഷ്യസുരക്ഷാവകുപ്പ് പരിശോധന ശക്തമാക്കി. പരിശോധനകൾ തട്ടുകടകളിലേക്കും വ്യാപിപ്പിച്ചു ചടയമംഗലം ഓയൂർ എന്നിവടങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുയാണ് . ഭഷ്യസുരക്ഷാവകുപ്പിന്റെ കൊല്ലം സ്പെഷ്യൽ സ്കോഡാണ് പരിശോധന നടത്തുന്നത്. ആവശ്യത്തിന് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ കർശനമായ നടപടി എടുക്കുമെന്ന് കൊല്ലം സ്പെഷ്യൽ സ്കോട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ സുജിത് പെരേരയും നിഷാറാണിയും ഗ്രീൻ മീഡിയ വിഷൻ ചാനലിനോട് പറഞ്ഞു
ആഹാര സാധനങ്ങളിൽ കളറുകൾ ചേർക്കുന്നതും പഴകിയ എണ്ണകൾ ഉപയോഗിക്കുന്നതും മത്സ്യം, മാസം എന്നിവ ഫ്രീസറിൽ സൂക്ഷിച്ചു ദിവസങ്ങളോളം ഉപയോഗിക്കുന്നതും പാത്രങ്ങൾ സുരക്ഷിതമായ രീതിയിൽ വൃത്തിയാക്കത്തതും പഴകിയമുട്ട എന്നിവ കണ്ടെത്തിയാൽ കടയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉണ്ടാകും. ഹോട്ടലുകൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസും ജോലിചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെളളം ലാബ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഉറപ്പായും ഉണ്ടായിരിക്കണം. ഹോട്ടലുകളുടെ പരിസര ശുചീകരണവും പ്രധാനമായും നടത്തിപ്പുകാർ ശ്രദ്ധിക്കണം. ഹോട്ടൽ ജീവനക്കാർ ഉറപ്പായും കയ്യുറ ധരിച്ചിരിക്കണം ചടയമംഗലം മുതൽ ഓയൂർവരെ നിരവധി ചെറുതും വലുതുമായ ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ പലരീതിയിലുള്ള പ്രശനങ്ങൾ കണ്ടെത്തിയിരുന്നു. ആദ്യപടി എന്ന രീതിയിൽ ചെറിയ പിഴകളും നോട്ടീസും നൽകിയാണ് പരിശോധന.
അടുത്തപരിശോധനയിൽ ഇതൊന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും ഹോട്ടലുകളുടെ ലൈസൻസ് റദ്ധാക്കുകയും സീൽചെയ്യുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ഭഷ്യ വിഷബാധതടയാൻ തുടർദിവസങ്ങളിലും ജില്ലയിൽ പരിശോധന വ്യാപകമായുണ്ടാകും. പരിശോധനയിൽ ഭഷ്യസുരഷാവകുപ്പ് ജീവനക്കാരായ മുഹമ്മ്ദ് ഷാ, സുനിൽ എന്നിവരും പങ്കെടുത്തു
