പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇരുവരുടെയും ആദ്യ ചിത്രമായ ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റർട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതോടൊപ്പം തന്നെ ബ്രോ ഡാഡിയില്‍ ഇരുവരും ഒരുമിച്ച് ഒരു പാട്ടും പാടിയിട്ടുണ്ട്.
