24.9 C
Kollam
Wednesday, July 28, 2021
spot_img

ബോളീവുഡ് നടി ഉര്‍വശി റോടെയ്‍ലയുടെ മണ്ണു തേച്ചുള്ള കുളിയും ചിത്രങ്ങളും

സ്പെയിനിലെ ബീച്ചാൽ   ലക്ഷ്വറി മഡ് തെറാപ്പി നടത്തുന്ന ഉര്‍വശി റോടെയ്‍ല ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രം

മഡ് ബാത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് ബോളീവുഡ് നടി ഉര്‍വശി റോടെയ്‍ല. സ്പെയിനിലെ ബീച്ചാണ് ലക്ഷ്വറി മഡ് സ്പായ്ക്കായി താരം തെരഞ്ഞെടുത്തത്. ട്രെൻഡായി 5,000 രൂപ മുതൽ 10,000 രൂപ വരെ ശരാശരി ചെലവിലെ മഡ് സ്പാബോളീവുഡ് നടി ഉര്‍വശി റോടെയ്‍ലയുടെ മണ്ണു തേച്ചുള്ള കുളിയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സ്പെയ്നിലെ ബാലിയാറിക് ബീച്ചിലാണ് താരത്തിൻെറ ഇത്തിരി ചെലവേറിയ തനിക്ക് ഏറെ ഇഷ്ടമുള്ള മഡ് തെറാപ്പിയുടെ വിശേഷങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്
ന്യൂറോപതി ചികിത്സയുടെ ഭാഗമായും മഡ് ബാത്ത് നടത്താറുണ്ട്. മണിക്കൂറിന് 1500 രൂപ മുതലൊക്കെയാണ് ചെലവ്. ചില സലൂണുകളിലും പാര്‍ലറുകളിലുമുണ്ട് മഡ് സ്പാ. 80 മുതൽ 90 ഡോളര്‍ വരെയാണ് (ഏകദേശം 6,000 രൂപ) ശരാശരി ചെലവ്. ബ്യൂട്ടി പാര്‍ലറിൻെറയും സ്പാ സെൻററിൻെറയും നിലവാരമനുസരിച്ച് തുക വീണ്ടും കൂടും. ലക്ഷ്വറി മഡ് സ്പായ്ക്ക് വിദേശ രാജ്യങ്ങളിൽ ചെലവ് ലക്ഷങ്ങളും. ക്ലിയോപാട്രയായിരുന്നു പഴയ തലമുറയിലെ മഡ് ബാത്ത് ആരാധിക എങ്കിൽ പുതുതലമുറയിലും ചെലവേറിയ മഡ് ബാത്തിന് ആരാധകരുണ്ടെന്ന് ഉര്‍വശി റോടെയ്‍ല  പറയുന്നു.മിനറലുകൾ കൊണ്ട് സമ്പുഷ്ടമായ മണ്ണ് ചര്‍മ പരിചരണത്തിനും ത്വക്കിനും ഉഗ്രാനാണെന്നതിനാൽ ആണ് മഡ് ബാത്തിനായി താരം രണ്ടു ലക്ഷം രൂപയിലേറെ ചെലവഴിക്കുന്നത്. ചര്‍മം മൃദുവാക്കി രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനും ഇതിന് കഴിവുണ്ടെന്നാണ് താരത്തിൻെറ പക്ഷം. അൽപ്പം കാശു ചെലവായാലും സംഭവം പൊളിയാണ്‌ എന്ന് താരം
വര്‍ക്ക് ഔട്ട് വീഡിയോകളിലൂടെ അടുത്തിടെ  ആരാധകരെ  ത്രസിപ്പിച്ച  താരം  ഫിലിംഫെയര്‍ മാസികയുടെ കവര്‍ചിത്രത്തിൽ കൂടി ഒരുപടികൂടി ഗ്ലാമറിന് മുന്നിലെത്തിയെന്നാണ് ആരാധകർ പറയുന്നത് 

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles