Home Latest NewsNews ബോളിവുഡില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘രാധെ’.

ബോളിവുഡില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘രാധെ’.

by Green Media Vision

ബോളിവുഡില്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘രാധെ’. കൊവിഡ് രണ്ടാംതരംഗം ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുന്നില്ലെങ്കിലും റിലീസിംഗ് രീതിയില്‍ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് അണിയറക്കാര്‍. തിയറ്ററുകളിലൂടെ മാത്രം റിലീസ് ചെയ്യുന്നതിനു പകരം ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

You may also like

Leave a Comment